ഇടുക്കി, ശാന്തൻപാറയിൽ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.

ഇടുക്കി: ഇടുക്കിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ശാന്തന്‍പാറ ടാങ്ക്‌മേട് സ്വദേശി പുകഴേന്തി (14) ആണ് മരിച്ചത്.ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. വല്യമ്മയുടെ വീട്ടിലെ മുറിക്കുളളില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ ആരംഭിച്ചു.

Read More

ലൈംഗീക പീഡനക്കേസിലെ അതിജീവിതയുടെ വ്യക്തി വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു.

ഇടുക്കി:ശ്രീ. രാഹുൽ മാങ്കൂട്ടം MLA ക്ക് എതിരായുള്ള ലൈംഗീക പീഡനക്കേസിലെ അതിജീവിതയുടെ ചിത്രങ്ങളും, വ്യക്തി വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച നെടുങ്കണ്ടം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രതിയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. സമാനരീയിലുള്ള മറ്റൊരുകേസും തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ര‍ജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന അതിജീവിതയുടെ വിവരങ്ങള്‍ അപകീര്‍ത്തി ഉണ്ടാകുംവിധം യാതൊരുതരത്തിലും പരസ്യപ്പെടുത്തുവാന്‍ പാടില്ലാത്തതും, സ്വകാര്യത സംരക്ഷിക്കുന്ന നിയമങ്ങളുടെ ലംഘനവുമായതിനാലാണ് കേസ്സ് എടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള നിയമവിരുദ്ധമായ പ്രവർത്തികൾക്കെതിരെ തുടര്‍ന്നും കർശനമായ നിയമനടപടികൾ…

Read More

പുതിയ വാടകനിയമങ്ങള്‍ അവതരിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍

വീട്ടുടമസ്ഥന്റെ ഇഷ്ടപ്രകാരം ഇനി വാടക വര്‍ദ്ധിപ്പിക്കാനാകില്ല; സെക്യൂരിറ്റി ഡെപ്പോസിറ്റിനും പരിധി നിശ്ചയിച്ചു;കെട്ടിട വാടക വിപണിയില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും കൊണ്ടുവരുന്നതിനായി കേന്ദ്രസർക്കാർ പുതിയ വാടക നിയമങ്ങള്‍ (New Rent Rules 2025) അവതരിപ്പിച്ചു. വാടകക്കാരൻ്റെയും വീട്ടുടമസ്ഥൻ്റെയും അവകാശങ്ങള്‍ സംരക്ഷിക്കാനും തർക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും ഈ നിയമം ലക്ഷ്യമിടുന്നു. പ്രധാന സവിശേഷതകള്‍ നിർബന്ധിത രജിസ്ട്രേഷൻ: ഓരോ വാടക കരാറും ഒപ്പിട്ട് രണ്ട് മാസത്തിനുള്ളില്‍ (60 ദിവസം) സംസ്ഥാന പ്രോപ്പർട്ടി രജിസ്ട്രേഷൻ പോർട്ടലുകളിലോ പ്രാദേശിക രജിസ്ട്രാർ ഓഫീസുകളിലോ നിർബന്ധമായും രജിസ്റ്റർ…

Read More

മൂന്നാറിൽ കാൽവഴുതി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു

മൂന്നാർ: മൂന്നാർ തല്ലതണ്ണിയിൽ ബൈക്ക് മാറ്റിവയ്ക്കുന്നതിനിടെ 20 അടി താഴ്ചയിലേക്ക് കാൽവഴുതിവീണ് യുവാവ് മരിച്ചു. മൂന്നാർ സ്വദേശിയും ഒപിജി ബേക്കറി ഉടമയുമായ ആൻ്റണിയാണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് അപകടം. മൂന്നാറിലെ വീടിന് മുന്നിൽ കാർ നിർത്തുവാൻ തടസ്സമായി നിന്ന ബൈക്ക് മാറ്റി വയ്ക്കുവാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More

ഇടുക്കിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ശാന്തന്‍പാറ ടാങ്ക്‌മേട് സ്വദേശി പുകഴേന്തി (14) ആണ് മരിച്ചത്. ചിന്നക്കനാല്‍ ഫാത്തിമ മാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. വല്യമ്മയുടെ വീട്ടിലെ മുറിക്കുളളില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ ശാന്തന്‍പാറ പൊലീസ് മേല്‍നടപടികള്‍ ആരംഭിച്ചു.

Read More

നെടുങ്കണ്ടത്ത് തൊഴിലാളികളുടെ വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക്‌ പരിക്ക്

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് തൊഴിലാളികളെ കയറ്റിവന്ന വാഹനം അപകടത്തിൽ പെട്ട്അഞ്ചു തൊഴിലാളികൾക്ക് പരിക്ക്. പരിക്കേറ്റവവരെ തൂക്കുപാലത്തേയും നെടുംകണ്ടത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാവിലെ 8മണിക്കാണ് അപകടം നടന്നത്.ഏലത്തോട്ടത്തിലേക്ക് തമിഴ്‌നാട്ടിൽ നിന്നും തൊഴിലാളികളുമായി വന്ന വാഹനമാണ് ഇടത്തറമുക്കിനു സമീപം അപകടത്തിൽ പെട്ടത്. കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട വാഹനം ഏലത്തോട്ടത്തിലേക്ക് തന്നെ മറിയുകയായിരുന്നു.അമിത വേഗതയാണ് അപകടത്തിനു കാരണം.ഇവിടം നിരന്തരം അപകടങ്ങൾ നടക്കുന്ന മേഖലയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Read More

വിധി ക്രൂരതകാട്ടിയ സന്ധ്യക്ക്‌ വീണ്ടും സ്വാന്തനമായി മമ്മൂട്ടി, കൃത്രിമക്കാൽ നൽകാൻ തയ്യാറാണെന്ന് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ

അടിമാലി: കൊച്ചി – ധനുഷ് കോടി ദേശീയ പാതയിലെ അടിമാലി കൂമ്പന്‍ പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ​വീടും ഭർത്താവും ഒപ്പം ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ആരും മറക്കില്ല.. അപകടത്തിന് ശേഷം ആലുവ രാജ​ഗിരിആശുപത്രിയിൽ ആയിരുന്നു സന്ധ്യയുടെ ചികിത്സ. ഇതിനിടെ സന്ധ്യയുടെ ഇടതുകാൽ മുട്ടിന് മുകളിൽ വച്ച് മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയിലെ ചിലവ് വഹിച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയപ്പോൾ മമ്മൂട്ടിയോട് ഒന്ന് സംസാരിക്കണം എന്ന് സന്ധ്യ പറഞ്ഞിരുന്നു. പിന്നാലെ വീഡിയോ കോളിൽ അദ്ദേഹവുമായി സന്ധ്യ സംസാരിക്കുകയും ചെയ്തു. തനിക്കൊരു…

Read More

കട്ടപ്പനയിൽ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കട്ടപ്പന: കട്ടപ്പനയിൽ രണ്ട് പേർ പോലീസ് പിടിയിൽ ആയി.കൽത്തോട്ടി മേപ്പാറ പുത്തൻപുരയിൽ അഭിലാഷ് ശശി (28),കോഴിമല പരുത്തപ്പാറ അമൽ ശിവദാസ്‌ (30)എന്നിവരാണ് പിടിയിലായത്.ഇവരുടെ പക്കൽ നിന്ന് 35 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

Read More

മൂലമറ്റം പവർഹൗസിലെ അറ്റകുറ്റപ്പണി പൂർത്തിയായി, ബട്ടർഫ്ലൈ വാൾവ് തുറക്കും; ജാഗ്രത നിർദേശം നല്‍കി ജില്ലാ ഭരണകൂടം

ഇടുക്കി: ഇടുക്കി ജലവൈദ്യുത നിലയത്തിലെ അറ്റകുറ്റപ്പണി പൂർത്തിയായി. ബട്ടർഫ്ലൈ വാൾവ് ഉടൻ തുറക്കും. ജനറേറ്ററുകൾ പ്രവർത്തിച്ച് തുടങ്ങും. പെൻസ്റ്റോക്ക് പൈപ്പിൽ വെള്ളം നിറയ്ക്കൽ പ്രക്രിയ പൂർത്തിയായിട്ടുണ്ട്. നാളെ വൈകിട്ടോടെ വൈദ്യുതി ഉൽപ്പാദനം തുടങ്ങാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ട്രയൽ റണ്ണുകൾ പുരോഗമിക്കുകയാണ്. ഇതോടെ തൊടുപുഴ, മുവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന ജില്ലാ ഭരണകൂടം അറിയിച്ചു. പവർ ഹൗസിൽ നിന്നുള്ള കനാലിലൂടെ എത് സമയത്തും വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. മലങ്കര ഡാമിന്‍റെ ഷട്ടറുകളും തുറക്കും.ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായാണ്…

Read More

മണ്‍മറഞ്ഞ കാലത്തിന്റെ സ്മൃതികളുണര്‍ത്തി ജില്ലാ ശുചിത്വ മിഷന്റെ ഹരിത വോട്ട് വണ്ടി

തൊടുപുഴ: ജില്ലാ ശുചിത്വ മിഷന്റെ ഹരിത വോട്ട് വണ്ടി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു. തൊടുപുഴ ബ്ലോക്കിന്റെ ഇലക്ഷന്‍ സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രമായ സെന്റ്. സെബാസ്റ്റ്യന്‍യു പി സ്‌കൂള്‍ അങ്കണത്തിലാണ് ചടങ്ങ് നടന്നത്. ഹരിത തിരഞ്ഞെടുപ്പ് സന്ദേശം പൊതുജനങ്ങളിലും രാഷ്ട്രീയ പ്രവര്‍ത്തകരിലും എത്തിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഹരിത വോട്ട് വണ്ടിയുടെ ലക്ഷ്യം. പഴയ കാലത്ത് ഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന കാള വണ്ടിയില്‍ കോട്ടണ്‍ തുണിയില്‍ എഴുതി തയ്യാറാക്കിയ സന്ദേശ ബോര്‍ഡുകളും പനയോല…

Read More